ജനപ്രിയ പോസ്റ്റുകള്‍‌

2014 ഏപ്രിൽ 15, ചൊവ്വാഴ്ച

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം !!

ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് ഫയര്‍ചാറ്റ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും ഉള്ള ആപ്ലികേഷനാണ് ഇത്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വികസിച്ച ഈ ആപ്ലികേഷന്റെ ഐഒഎസ് പതിപ്പാണ് ആദ്യം പുറത്തിറങ്ങിയത് പിന്നീടാണ് ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത്.

വലിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നാണ് ഈ ആപ്ലികേഷന്റെ പ്രത്യേകത. ആപ്പിള്‍ ഫോണില്‍ മള്‍ട്ടീപിള്‍ കണക്ടിവിറ്റി ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡിലും ഫയര്‍ചാറ്റിന്റെ പ്രവര്‍ത്തനം നടക്കും. 

30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി പ്രശ്നമാകില്ലെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ പാഴാക്കാതെ വലിയ ഫയലുകള്‍ വരെ കൈമാറുവാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്ലികേഷന്‍ സ്റ്റോറിലും ഈ ആപ്ലികേഷന്‍ സൗജന്യമായി ലഭിക്കും.

 
ഓരോ പ്രധാനവാര്‍ത്തയും PePe Mediaയിലൂടെ അറിയാം. ഇന്നു തന്നെ അംഗമാകൂ.

    ഞങ്ങളുടെ Youtube Channel
     ഞങ്ങളുടെ Facebook Page

2014 മാർച്ച് 25, ചൊവ്വാഴ്ച

പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു: 26കാരിക്കെതിരെ കേസ്


Mar
ആലുവ: പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 26കാരിക്കെതിരെ ആലുവ പോലീസ് കേസെടുത്തു. ആലുവയ്ക്കടുത്തുള്ള മാധവപുരം കോളനിയിലാണ് പീഡന ശ്രമം ഉണ്ടായത്. കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. 

യുവതി ആരോപണം നിഷേധിച്ചിട്ടുണ്ട്. അതിനാല്‍ പത്താം ക്ലാസുകാരനില്‍ നിന്ന് വീണ്ടും പോലീസ് മൊഴിയെടുത്തേക്കും. ആലുവ ജുവൈനല്‍ പോലീസ് എടുത്ത പരാതി ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം

പ്രാദേശിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരാതിയുടെ പിന്നിലുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നതായി ആലുവ സി.ഐ. ബി. ഹരികുമാര്‍ പറഞ്ഞു.

2014 മാർച്ച് 14, വെള്ളിയാഴ്‌ച

IDEA യും BSNL ഉം തമ്മിലുള്ള വ്യത്യാസമെന്താണ്?


വായിച്ച് നോക്കുക ഷെയർ ചെയ്യാൻ മറക്കരുത്... കാരണം നിങ്ങളുടെ കൂടെ ഉള്ളവർ അലങ്ങിൽ വഞ്ചിക്കപെടും

>>IDEA യും BSNL ഉം തമ്മിലുള്ള 

വ്യത്യാസമെന്താണ്?


BSNL IDEAയെകാള്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്‌ ലഭിക്കുമെന്ന്‍ നമുക്കെല്ലവര്‍കുംഅറിയാം  . എന്നാല്‍ IDEA ഓഫര്‍ ചെയ്യുന്ന MB നമുക് ലഭിക്കാറില്ല . Read on


സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ സര്‍വീസാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് BSNL ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.

നാട്ടില്‍ അത്യാവശ്യം വേഗശേഷിയുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB ത്രീജി ഇന്റര്‍നെറ്റിന് IDEA ഈടാക്കുന്നത് 249 രൂപയാണ്. BSNL ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ അല്ല. BSNL ന്റെ വണ്‍ ജിബി അല്ല ഐഡിയയുടേത്. DATA എന്നാല്‍ Upload, Download, Borwsing -ന് ഒക്കെ ഉപയോഗിക്കുന്നാണെന്നാണല്ലോ നമ്മുടെയെല്ലാം വയ്പ്പ്. അപ്പോള്‍ ഉപയോഗത്തിനനുസരിച്ചായിരിക്കണം നമ്മള്‍ വാങ്ങിയ പാക്കേജിലെ DATA തീര്‍ന്നു പോകേണ്ടത്. BSNL -ല്‍ സംഗതി അങ്ങനെ തന്നെയാണ്. ഉപയോഗിച്ചു നിര്‍ത്തുംതോറും എത്ര ഉപയോഗിച്ചു എന്നറയിക്കുന്ന സന്ദേശം അവര്‍ അയച്ചുകൊണ്ടിരിക്കും. IDEA അങ്ങനെയല്ല, അവര്‍ നമ്മള്‍ ഉപയോഗിച്ച സമയം മാത്രമേ കാണിച്ചുതരൂ - എന്നിട്ട്, അക്കൗണ്ടില്‍ അവര്‍ ഔദാര്യപൂര്‍വം ബാക്കിവെക്കുന്ന ഡാറ്റയുടെ കണക്കും വിസ്തരിക്കും.

WIFI Tethering വഴി കമ്പ്യൂട്ടറില്‍ ഇരു കമ്പനികളുടെയം ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോഴാണ് രണ്ടും തമ്മിലുള്ള ആനയാട് വ്യത്യാസം മനസ്സിലായത്. 5 MB വരുന്ന ഫയല്‍ Upload അല്ലെങ്കില്‍ Download ചെയ്യുമ്പോഴേക്ക് IDEA യുടെ കണക്കില്‍ നിന്ന് പോകുന്നത് 20-ഉം 30-ഉം MBയാണ്. വെറുതെ ബ്രൗസ് ചെയ്താലും സെക്കന്റ് സെക്കന്റ് കണക്കിന് ഡാറ്റ തീര്‍ന്നുകൊണ്ടിരിക്കും. അതെങ്ങനെ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഇത്രയിത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ലോ എന്ന വിചിത്ര മറുപടിയം ലഭിക്കും. അതാണതിന്റെ വ്യവസ്ഥയും വെള്ളിയാഴ്ചയും.

ഏതായാലും, സ്ഥിരോപയോഗത്തിന് IDEA ഉപയോഗിച്ച് നെറ്റെടുക്കുന്ന ഏര്‍പ്പാട് ഞാന്‍ ഇന്നത്തോടെ നിര്‍ത്തി. ഒരു മാസം 949 രൂപയാണ് ഇതിനായി ഞാന്‍ മുടക്കിക്കൊണ്ടിരുന്നത്. BSNL -ല്‍ 561 രൂപയുണ്ടെങ്കില്‍ അത് കുറച്ചുകൂടി ലാഭകരമായി കണ്ടെത്തിയതോടെ ഇക്കാര്യം മാലോകരെ അറിയിക്കാമെന്നും കരുതി. BSNL പരസ്യം ചെയ്ത് ഇക്കാര്യമൊന്നും നിങ്ങളെ അറിയിക്കാന്‍ പോകുന്നില്ലല്ലോ...

നിലവിലുള്ള IDEA കണക്ഷന്‍ BSNL ലേക്ക് മാറ്റുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടത് എന്ന കണ്‍ഫ്യഷനിലാണിപ്പോള്‍ . ഒരു IDEA തന്ന് സഹകരിക്കണേ സര്‍ജി...

Punyalan Agarbattis Deleted Scene

Deleted scene from Malayalam Movie PUNYALAN AGARBATTIS


Unseen From Narasimham

Unseen song from NARASIMHAM