ജനപ്രിയ പോസ്റ്റുകള്‍‌

2014 മാർച്ച് 2, ഞായറാഴ്‌ച

ടീ ഷര്‍ട്ടില്‍ കഞ്ചാവ് ചെടിയുടെ ചിത്രം; കടയുടമ പിടിയില്‍

LATEST NEWS
  Mar 03, 2014
ടീ ഷര്‍ട്ടില്‍ കഞ്ചാവ് ചെടിയുടെ ചിത്രം; കടയുടമ പിടിയില്‍


തിരുവനന്തപുരം: കഞ്ചാവ് ചെടികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളും വസ്ത്രങ്ങളും വില്‍പ്പന നടത്തിയ കടയുടമകളെ ലഹരി ഉപയോഗിക്കുന്നതിനുള്ള പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. ഷര്‍ട്ടുകളിലും മറ്റും ഇത്തരത്തില്‍ കഞ്ചാവ് വലിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തു വില്‍പ്പന നടത്തുന്നതിനെ കുറിച്ച് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നിലെ ചില വസ്ത്രാലയങ്ങളിലാണ് ഇത്തരം കച്ചവടം നടക്കുന്നത്.

കഞ്ചാവ്‌ചെടികളുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ധിക്കുന്നതിന് ഇത് ഇടയാക്കുമെന്നും നര്‍ക്കോട്ടിക് സെല്‍ ദക്ഷിണ മേഖല എസ്.പി. വേണുഗോപാല്‍ ജി. കുറുപ്പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാളയം സാഫല്യം കോംപ്ലക്‌സിനു പിന്നിലുള്ള ഗഞ്ചാ എന്‍ഡ് ഓഫ് ഫാഷന്‍ എന്ന കടയില്‍ കന്‍േറാണ്‍മെന്‍റ് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. കടയുടമകളായ തൗഫിക്, ലത്തീഫ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ലഹരി വസ്തുക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച നൂറുകണക്കിനു വസ്ത്രങ്ങള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യങ് പേഴ്‌സണ്‍ ഹാംഫുള്‍ പബ്ലിക്കേഷന്‍ ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

For more videos click here
Follow us in facebook Mallu Media

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ