ജനപ്രിയ പോസ്റ്റുകള്‍‌

2014 മാർച്ച് 3, തിങ്കളാഴ്‌ച

പൃഥ്വിയുടെ പെണ്‍വേഷം

കാവ്യതലൈവനില്‍ പൃഥ്വിയുടെ പെണ്‍വേഷം



മലയാളത്തില്‍ മറ്റൊരു നടനും ഇത്രയേറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നിട്ടില്ല, പക്ഷേ ഈ വിവാദങ്ങള്‍ക്കിടയിലും പൃഥ്വിയുടെ അഭിനയത്തിന് നൂറ് മാര്‍ക്കാണ് നാം നല്‍കിയത്. ഇതാ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാനൊരുങ്ങുകയാണ് പൃഥ്വി. കാവ്യതലൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ പെണ്‍വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പെണ്‍വേഷമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന കാവ്യതലൈവനില്‍ സിദ്ധാര്‍ത്ഥ് ആണ് മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും ഏറ്റവും മികച്ച വേഷങ്ങളായിരിക്കും കാവ്യതലൈവനിലേതെന്ന് വസന്തബാലന്‍ പറഞ്ഞു. നാസര്‍, വേദിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. 1930കളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന വിധത്തില്‍ ഫോക്ക് പശ്ചാത്തലത്തിലാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ഒരു ഹോളിവുഡ് പ്രോജക്ട് മാറ്റി വച്ചിട്ടാണ് റഹ്മാന്‍ കാവ്യതലൈവന് വേണ്ടി സംഗീതം പകര്‍ന്നത്.  
1930കളിലെ തമിഴ് നാടക കലാകാരന്‍മാരുടെ ജിവിതമാണ് കാവ്യതലൈവന്റെ പ്രമേയം. പ്രശസ്ത നാടക കലാകാരന്‍മാരായ കെ.ബി സുന്ദരാംബള്‍, എസ്.ജി കിട്ടപ്പ എന്നിവരുടെ ജീവിതാനുഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കനാ കണ്ടേന്‍, സത്തം പോടാതെ, മൊഴി, രാവണ്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന പൃഥ്വിക്ക് തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാന്‍ കാവ്യതലൈവനിലൂടെ സാധിക്കും. ബോളിവുഡിലും പൃഥ്വിയെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കൂടെവിടെയുടെ റീമേക്കായ ഹിന്ദി ചിത്രത്തില്‍ പൃഥിരാജിന്റെ നായികയാകുന്നത് മഞ്ജു വാര്യരാണ്.

ഓരോ പ്രധാനവാര്‍ത്തയും PePe Mediaയിലൂടെ അറിയാം. ഇന്നു തന്നെ അംഗമാകൂ.


  1. ഞങ്ങളുടെ Facebook Page
  2. ഞങ്ങളുടെ Youtube Channel

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ