ഫെയ്സ്ബുക്കില്‍ നേരിട്ട് മലയാളം ടൈപ്പ് ചെയ്യാം
ആര്‍ക്കും വളരെ എളുപ്പത്തില്‍ എവിടെയും മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ നിര്‍മ്മിച്ച ഒരു സോഫ്റ്റ്വെയര് ആണിത്.
ഇനി കമ്പ്യൂട്ടറില്‍ എവിടെയും വളരെ വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാം!!
മലയാളം ആണെങ്കില്‍ താഴെ വലതു ഭാഗത്ത് മലയാളം അക്ഷരം കാണിക്കും.
മംഗ്ലീഷ് എന്ന് പരക്കെ അറിയപ്പെടുന്ന രീതിയില്‍ ആണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്.
അതായത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അതിനെ മലയാളം ആക്കുന്ന ഒരു തരം രീതി ആണത്.
പല വാക്കുകളും അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ തന്നെ ടൈപ്പ് ചെയ്താല്‍ മതിയാകും.
എന്നാല്‍ ചില വാക്കുകള്‍ അതിന്റെ ഉച്ചാരണത്തിനനുസരിച്ച് മാറ്റേണ്ടി വരും.
ഓഫ്ലൈനിലും മലയാളം വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ ആകും എന്നതാണ് ഇതിന്റെ
പ്രത്യേകത. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍, ഫേസ്ബുക്ക്, ഓര്‍കുട്ട് തുടങ്ങി എല്ലാ ഇടങ്ങളിലും വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനും, ചാറ്റ് ചെയ്യാനും ഇതുവഴി സാധ്യമാകും!!!

താങ്ക്സ് ഉണ്ട് ക്ടോ
മറുപടിഇല്ലാതാക്കൂblog ennum santharshikane
ഇല്ലാതാക്കൂ